ന്യൂഡൽഹി: പോലീസുകാരനായ ഭര്‍ത്താവിന്റെ ഡ്യൂട്ടി സമയം കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് സെക്യൂരിറ്റി യൂണിറ്റിൽ സേവനം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കത്ത്. രാവിലെ 7 മണിക്ക് ജോലിക്ക് പോയാല്‍ രാത്രി 9 മണിക്കാണ് ഭര്‍ത്താവ് തിരികെ വീട്ടിലെത്തുന്നത്. 12 മണിക്കൂര്‍ നീളുന്ന ഡ്യൂട്ടി ഭര്‍ത്താവിന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള കടുത്ത തീരുമാനം ഭര്‍ത്താവ് എടുക്കുകയാണെങ്കില്‍ അതിനുത്തരവാദി ഡൽഹി പോലീസ് ആയിരിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
ആഗസ്റ്റ് 29 നാണ് പോലീസ് കമ്മീഷണര്‍ക്ക് കത്ത് ലഭിച്ചത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവന്റെ ചുമതലയുള്ള ജോയിന്റ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയവരോട് കത്തിലെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും വേണ്ടത് ചെയ്യാനും പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുകാരന്റെ പേരോ റാങ്കോ കത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments