ലണ്ടൻ: അമേരിക്കക്കു പിന്നാലെ ബ്രിട്ടനും കുടിയേറ്റ നിയമം ശക്തമാക്കുന്നു. ബ്രെക്സിറ്റ് നടപടികൾ പൂർത്തിയായ ശേഷം ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള സർക്കാർ രേഖ പുറത്തായി. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിദഗ്‌ധ തൊഴിലാളികൾക്കൊഴികെ എല്ലാ വിദേശികൾക്കും ശക്തമായ നിയന്ത്രണം വരുമെന്നാണ് സൂചന.
ഇതോടെ തൊഴിൽ നിയമങ്ങൾ മാറ്റിമറിക്കാനുള്ള നീക്കമാണ് ബ്രിട്ടീഷ് സർക്കാർ നടത്തുന്നതെന്ന് വ്യക്തമായി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ അവിദഗ്ധ തൊഴിലാളികൾക്ക് അവസരം നഷ്ടമാകും. ഇവർക്ക് പരമാവധി 2 വർഷത്തെ വിസ മാത്രമേ നൽകുകയൊള്ളു. കുടുംബങ്ങളെ കൊണ്ടുവരുന്നതിനും ഇതോടെ നിയന്ത്രണം ഉണ്ടാവും.
Post Your Comments