ജോധ്പുർ: കൊലയാളി ഗെയിമിന്റെ അവസാന ടാസ്ക് പൂർത്തിയാക്കാനായി വീണ്ടും പെണ്‍കുട്ടിയുടെ ശ്രമം. ബ്ലുവെയ്ൽ ഗെയിമിന്റെ അവസാനഘട്ടത്തിലുള്ള നിർദേശമായ ആത്മഹത്യയക്കാണ് പെണ്‍കുട്ടി വീണ്ടും ശ്രമിച്ചത്. രാജസ്ഥാനിലെ ജോധ്പുർ സ്വദേശിയായണ് ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടി. ഉറക്കഗുളിക കഴിച്ചാണ് രണ്ടാം തവണ പെണ്‍കുട്ടി ജീവനൊടുക്കാനുള്ള ശ്രമം നടത്തിയത്. ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ഉടൻതന്നെ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ കുട്ടി അപകടനില തരണം ചെയ്തു.
ആദ്യ തവണ തടാകത്തിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമാണ് പെണ്‍കുട്ടി നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പോലീസും മുങ്ങൽ വിദഗ്ധരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ബിഎസ്എഫ് ജവാന്റെ മകളാണു കുട്ടി.ഗെയിം പൂർത്തിയാക്കിയില്ലെങ്കിൽ അമ്മയ്ക്കും കുടുംബത്തിനും ആപത്തുവരുമെന്നു പേടിച്ചാണ് വീണ്ടും ജീവനൊടുക്കാൻ ശ്രമിച്ചതെന്നു പോലീസ് അറിയിച്ചു.
Post Your Comments