ന്യൂഡല്‍ഹി: 4900 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചതിനുശേഷം 2451 കോടിയുടെ നികുതി പിരിച്ചതായും ആദായ നികുതി വകുപ്പ് പറയുന്നു. മാര്‍ച്ച് വരെയുള്ള കണക്കാണ് പുറത്തുവിട്ടത്.
കള്ളപ്പണം വെളിപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന. പദ്ധതി പ്രകാരം കള്ളപ്പണത്തിന്റെ 50% നികുതിയായി നല്‍കിയാല്‍ നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുമായിരുന്നു.
വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ 30 ശതമാനം നികുതിയും നികുതിയിന്മാല്‍ 33 ശതമാനം സര്‍ചാര്‍ജും 10 ശതമാനം പിഴയും ചേര്‍ത്താണ് 50 ശതമാനം നികുതി.
Post Your Comments