KeralaLatest NewsIndiaNews

സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം നടത്തണം; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വി എസ്

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധമുയര്‍ത്തണമെന്നു വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍. അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കുറേ കാലങ്ങളിലായി ചെയ്തുവരുന്നത്. മുതിര്‍ന്ന എഴുത്തുക്കാര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായല്ല. കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ് എന്നും തറപ്പിച്ചു പറയാന്‍ കഴിയില്ല.

ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്നു പ്രതിരോധിക്കണം. സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം തന്നെ അനിവാര്യമായിരിക്കുന്നുവെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button