Latest NewsNewsIndia

പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതിയായ എന്‍പിഎസില്‍ ചേരുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. പ്രായപരിധി 65 വയസ്സായി വര്‍ധിപ്പിക്കാനാണ് തീരുമാനം. 18 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ഇനി അംഗത്വം എടുക്കാന്‍ സാധിക്കും. ഇതിനുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.

എന്നാല്‍ എന്‍പിഎസില്‍ വിഹിതമടയ്ക്കുന്നതിനുള്ള പ്രായപരിധി 70 വയസ്സായി തന്നെ തുടരും. നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് പ്രായപരിധി വര്‍ധിപ്പിക്കുന്നതെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഹേമന്ത് കോണ്‍ട്രാക്ടര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button