Latest NewsIndia

മന്ത്രിമാരും ഉദ്യോഗസ്ഥരും കുട്ടികളെ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കണം

ബെംഗളൂരു: സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കര്‍ണാടകത്തില്‍ ജനപ്രതിനിധികളും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുട്ടികളെ ഇനി സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കണമെന്ന്‍ കന്നഡ വികസന വികസന അതോറിറ്റി സര്‍ക്കാറിന് ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നെന്ന പരാതിക്ക് പരിഹാരമായാണ് പുതിയ നിര്‍ദേശം. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള 21 നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌  മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പുറത്തിറക്കിയത്.

മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം കുട്ടികളെ സ്വകാര്യ സ്‌കൂളിലാണ് ചേര്‍ക്കുന്നതെന്നും ഇതുമൂലം പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ജനപ്രതിനിധികള്‍ക്ക് താത്പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇംഗ്ലീഷ് പഠിക്കുന്നതിനായാണ് മാതാപിതാക്കള്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠനം ഉള്‍പ്പെടുത്തണം.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കുട്ടികളുടെ കുറവ് കാരണം സംസ്ഥാനത്ത് 1782 സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടി. എന്നാല്‍ സ്വകാര്യസ്‌കൂളുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്.പല സര്‍ക്കാര്‍ സ്‌കൂളുകളിലും ശുചിമുറി അടക്കമുള്ള പ്രാഥമിക സൗകര്യങ്ങളില്ല. ആവശ്യത്തിന് അധ്യാപകരെ നിയമിക്കുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയപ്പെടുന്നു. ഇത്തരം കാര്യങ്ങളില്‍ അടിയന്തരപരിഹാരം കാണണമെന്നും സമിതി നിർദ്ദേശിക്കുന്നുണ്ട്. കന്നഡ വികസന അതോറിറ്റിയുടെ ശുപാര്‍ശകള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button