കോഴിക്കോട്: ഷാപ്പുകള്‍ പൂട്ടാനുള്ള ഉപാധി അവതരിപ്പിച്ച് മന്ത്രി ടി.പി.രാമകൃഷ്ണന്. ജനം മദ്യപാനം നിര്‍ത്തുമെന്നു ഉറപ്പുനല്‍കിയാല്‍ ഷാപ്പുകള്‍ പൂട്ടാമെന്നായിരുന്നു മന്ത്രിയുടെ ഉപാധി. സര്‍ക്കാര്‍ ലഹരി വര്‍ജന നടപടിയില്‍ ഉറച്ചു നില്‍ക്കുകയാണ്. മദ്യനിരോധനമല്ല മദ്യ വര്‍ജനമാണ് സര്‍ക്കാറിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
ലഹരി വര്‍ജനത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് “വിമുക്തി’ പദ്ധതിക്കു രൂപം കൊടുത്തത്. പുതുതായി മദ്യശാലകള്‍ തുറക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
മദ്യഷാപ്പുകളുടെ ദൂരപരിധിയുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്സ്റ്റാര് പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാത്തത് ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Post Your Comments