കൊച്ചി: ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ദ്വീപ് അപ്രത്യക്ഷമായി. ആൾപ്പാർപ്പില്ലാത്ത ദ്വീപാണ് അപ്രത്യക്ഷമായത്. കാലിക്കട്ട് സർവകലാശാലയിൽ ഗവേഷണം പൂർത്തിയാക്കിയ ആർ.എം.ഹിദായത്തുള്ളയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭംഗാരം പവിഴദ്വീപിന്റെ ഭാഗമായ പറളി 1 എന്ന സ്വീപാണ് മണ്ണിടിച്ചിലിനെ തുടർന്ന് അപ്രത്യക്ഷമായത്. 1968ൽ 0.032 കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ദ്വീപ് പൂർണമായും ഇല്ലാതായെന്ന് കാലിക്കട്ട് സർവകലാശാലയിൽ ഗവേഷണം പൂർത്തിയാക്കിയ ആർ.എം.ഹിദായത്തുള്ള തന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ മൂന്നു ദ്വീപുകൾ കൂടി നാശത്തിന്റെ വക്കിലാണെന്നും ഇദ്ദേഹം പഠനറിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments