Latest NewsNewsIndia

സമാധാനമില്ല: സംഘര്‍ഷങ്ങളില്‍ മനംമടുത്ത് കോണ്‍സ്റ്റബിളിന്റെ രാജിപ്രഖ്യാപനം

ശ്രീനഗര്‍: എനിക്ക് ഇവിടെ വേണ്ടത് സമാധാനം, കോണ്‍സ്റ്റബളിന്റെ വാക്കുകളാണിത്. കശ്മീരിലെ സംഘര്‍ഷങ്ങളില്‍ മനംമടുത്ത് കോണ്‍സ്റ്റബിളിന്റെ രാജിപ്രഖ്യാപനമാണിത്. ഒരു പൊലീസുകാരനെന്ന നിലയില്‍ ഇവിടെ നടക്കുന്ന രക്തച്ചൊരിച്ചില്‍ കണ്ടുനില്‍ക്കുന്നത് ശരിയോ, തെറ്റോ എന്ന് എന്റെ മനസ്സാക്ഷി എന്നോടു ചോദിച്ചു കൊണ്ടേയിരിക്കുന്നുവെന്ന് റായീസ് പറുന്നു.

കഴിഞ്ഞ ഏഴു വര്‍ഷമായി താന്‍ കോണ്‍സ്റ്റബിള്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ജോലിയില്‍ കയറുന്ന സമയത്ത് ജനങ്ങളെ സംരക്ഷിക്കാമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ കരുതിയത് ഒരു തരത്തിലുള്ള കുരിശുയുദ്ധമാണ് താന്‍ നയിക്കുന്നതെന്നാണ്. മനുഷ്യത്വത്തിനുവേണ്ടിയുള്ള പോരാട്ടം. പക്ഷെ കശ്മീര്‍ താഴ്‌വരയില്‍ സാഹചര്യം ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും റായീസ് പറയുന്നു.

എല്ലാദിവസവും കശ്മീരികള്‍ കൊലചെയ്യപ്പെടുന്നു, ചിലര്‍ക്ക് കണ്ണുകള്‍ നഷ്ടപ്പെടുന്നു, മറ്റു ചിലര്‍ ജയിലഴിക്കുള്ളിലാകുന്നു, ചിലര്‍ വീട്ടു തടങ്കലിലും. എല്ലാത്തിനും കാരണം ഹിതപരിശോധനയ്ക്കായുള്ള കശ്മീരികളുടെ ആവശ്യം നടപ്പിലാക്കാത്തതാണെന്നും റായീസ് ചൂണ്ടിക്കാട്ടുന്നു. ‘ഇവിടെ മരിക്കുന്നവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഉണ്ട്, പക്ഷെ ദുരിതം അനുഭവിക്കുന്നത് കശ്മീരിലെ ജനങ്ങളാണ്.

ഞാന്‍ പാക്കിസ്ഥാനെ സ്‌നേഹിക്കുകയോ, ഇന്ത്യയെ വെറുക്കുകയോ ചെയ്യുന്നില്ല. ഞാന്‍ സ്‌നേഹിക്കുന്നത് എന്റെ കാശ്മീരിനെയാണ്, എനിക്കിവിടെ സമാധാനം വേണം, റായിസ് പറയുന്നു. ഒന്നിനുമുള്ള ഉത്തരം എന്റെ പക്കലില്ല. എന്റെ രാജിയിലൂടെ എന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എനിക്കായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button