ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു. സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഇക്കാര്യം അറിയിച്ചത്. രി ലങ്കേഷിന്റെ ആഗ്രഹപ്രകാരം ബംഗ്ലൂരുവിലെ മിന്റോ ആശുപത്രിയ്ക്കാണ് കണ്ണുകള്‍ ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളിലൊരാൾ അവരെ ഫോളോ ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ഉടന്‍ മംഗ്ലൂരുവിലേയ്ക്ക് പുറപ്പെടും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അന്വേഷണം തൃപ്തികരമായ നിലയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
Post Your Comments