Latest NewsKeralaNews

തന്റെ കവിതയെ വിമര്‍ശിക്കുന്നത് വായിക്കാത്ത ഭീരുക്കളാണെന്ന് മന്ത്രി ജി സുധാകരന്‍

കൊച്ചി: തന്റെ കവിതയെ വിമര്‍ശിക്കുന്നത് വായിക്കാത്ത ഭീരുക്കളാണെന്ന് മന്ത്രി ജി സുധാകരന്‍. ശങ്കരക്കുറുപ്പിന്റെ കവിത മോശമാണെന്ന് മുണ്ടശ്ശേരി പറഞ്ഞില്ലേ. തകഴിയുടെ ആദ്യകാല കഥകള്‍ വലിച്ചുകീറി കളഞ്ഞില്ലേ. താന്‍ അതുപോലെയല്ല. തന്റെ കവിത വായിച്ചിട്ട് ആയിരങ്ങൾ തന്നെ വിളിക്കാറുണ്ട്. ചിലര്‍ വായിക്കാതെ അഭിപ്രായം പറയുകയാണെന്നും വിമര്‍ശനം കാര്യമായി കാണുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭയ്ക്കകത്തിരുന്നുപോലും കവിതയെഴുതാറുണ്ട്. ചില ദിവസങ്ങളില്‍ കാര്യമായി പരിപാടിയില്ലാത്ത ദിവസമാണ് അങ്ങനെ എഴുതാറുള്ളത്. തോന്നുമ്പോള്‍ എഴുതുന്നതാണ് തന്റെ കവിതയെഴുത്തു രീതി. പലപ്പോഴും പേനയും കടലാസും കൈയിലില്ലാത്തതിനെ തുടര്‍ന്ന് നിരവധി കവിതകൾ എഴുതാനാകാതെ പോയിട്ടുണ്ട്. രാഷ്ട്രീയ കവിതയെന്നാല്‍ ചിലരുടെ ധാരണ പാര്‍ട്ടി കവിതയെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നും സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ളതാണ് രാഷ്ട്രീയ കവിതയെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button