Latest NewsNewsInternational

മ്യാന്മര്‍ പൗരന്മാര്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് നരേന്ദ്ര മോദി

റങ്കൂണ്‍: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മ്യാന്മര്‍ പൗരന്മാര്‍ക്ക് സൗജന്യ വിസ (ഗ്രാറ്റിസ് വിസ)​ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലറും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി നേതാവുമായ ആംഗ് സാന്‍ സൂചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ഇതടക്കം എട്ട് കരാറുകളാണ് മോദിയും സൂചിയും ഒപ്പുവച്ചത്. സാധാരണ നയതന്ത്ര പാസ്പോര്‍ട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയുടെ ക്ഷണപ്രകാരം എത്തുന്ന ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥര്‍ക്കും മറ്റുമാണ് ഗ്രാറ്റിസ് വിസ അനുവദിക്കാറുള്ളത്.

2017-20 കാലത്ത് സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനും ഇരു രാജ്യങ്ങളിലേയും തിരഞ്ഞെടുപ്പ് കമ്മിഷനുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനുള്ള കരാറുകളിലും ഒപ്പുവച്ചു. മ്യാന്മര്‍ പ്രസ് കൗണ്‍സിലും പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയും ചേര്‍ന്നുള്ള സഹകരണ കരാര്‍,​ ഐ.ടി വികസനത്തിനായി ഇന്ത്യയും മ്യാന്മറുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം തുടങ്ങിയവയ്ക്കുള്ള കരാറും ഒപ്പുവച്ചു. മ്യാന്മറിലെ വനിതാ പൊലീസ് ട്രെയിനിംഗ് സെന്റര്‍ നവീകരിക്കുന്നതിനുള്ള കരാറുകളും ഒപ്പിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button