Latest NewsNewsPrathikarana VedhiReader's Corner

ദാമ്പത്യം നിലനിര്‍ത്താന്‍  വേണ്ടി ഉപേക്ഷിക്കപ്പെടുന്ന സൗഹൃദങ്ങള്‍ വിലപ്പെട്ടതാകാം, വിവാഹത്തിനു ശേഷം സ്ത്രീ  അനുഭവിക്കേണ്ടി വരുന്ന അത്തരം സംഘര്‍ഷങ്ങളെക്കുറിച്ച്  കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്  കലാ ഷിബു പറയുന്നതിങ്ങനെ

കലാ ഷിബു (കൗൺസലിംഗ് സൈക്കോളജിസ്റ്റ് )

ഒരു പുരുഷ സുഹൃത്തു അനിവാര്യംആണോ സ്ത്രീക്ക്..?? നാല്പതുകളിൽ , അന്പതുകളിൽ സ്ത്രീ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ ചർച്ച ആകുമ്പോൾ കടന്നു വരുന്ന ചോദ്യം…

ഉറ്റ ചങ്ങാതി ആയിരുന്നവർ വിവാഹത്തോടെ അകലുന്നത് , ജീവിതത്തിലെ തിരക്കുകൾ കൊണ്ടാകണമെന്നില്ല. വന്നു ചേരുന്ന പങ്കാളിയുടെ മാനസിക വളര്ച്ച പോലെ ആണ് അതിന്റെ നില നിൽപ്പ്. ദാമ്പത്യം നിലനിർത്താൻ ഉപേക്ഷിക്കുന്ന സുഹൃത്ത് എന്നും ഒരു തീരാവേദന തന്നെ ആണ്.

പക്ഷെ നാല്പതുകൾ എത്തുന്നതോടെ സൗഹൃദങ്ങളെ ചേർത്ത് പിടിക്കാൻ തക്ക ”ധൈര്യം” മനസ്സിന് നേടി എടുക്കുന്നുണ്ട് ഇന്ന് പലരും. കാലങ്ങൾ കഴിയവേ പങ്കാളിയിൽ വിശ്വാസം രൂപപ്പെടുന്നതിന്റെ ഒരു പുണ്യമാകാം. യാന്ത്രികമായ ഒരുക്കങ്ങൾക്കിടയിൽ നോട്ടമേൽക്കാതെ പോകുന്ന സ്വന്തം പ്രതിബിംബം..
കണ്ണെഴുത്തും പൊട്ടും ഒക്കെ ചെയ്തു പോകുമ്പോഴും…
സ്വന്തം രൂപത്തെ കാണണം എന്നില്ല. ആസ്വദിക്കണം എന്നുമില്ല…

പുരുഷന് നാൽപതു ഒരു പ്രായമേ അല്ല എങ്കിൽ..
സ്ത്രീ പല മാനസിക സംഘര്ഷങ്ങളും കടന്നു പോകുന്നത് ഈ കാലത്തിൽ തന്നെ. കാമുകനോ ഭാര്തതാവോ അല്ലാത്ത ഒരു സുഹൃത്ത്. ഭാര്യയുടെ മുന്നിൽ ചേർത്ത് വെയ്ക്കാൻ പറ്റുന്ന പെണ്സുഹൃത്ത്..
അങ്ങനെ,ചില ബന്ധങ്ങൾ ഉണ്ട്. അതിനു നിർവ്വചനങ്ങൾ ഇല്ല. നിബന്ധനകൾ ഇല്ല. സുഹൃത്ത് മാത്രാ…!!

പക്ഷെ പ്രണയത്തിനുമപ്പുറം ഒരു തലമുണ്ട്. കേട്ട് മടുത്തു , വിവാഹേതര കഥകൾ. അതിലെ പൊള്ളത്തരങ്ങൾ…! ബന്ധങ്ങളുടെ തകർച്ചയ്ക്ക് അവസാനം, പീഡനം എന്ന വാക്ക് കൂടി കേൾക്കുമ്പോൾ ഉണ്ടാകുന്നത് ഒരു അസഹ്യത ഉണ്ടല്ലോ..! ഇത്തരം പ്രഹസനങ്ങളിൽ നിന്നും സ്ത്രീ മാറാതെ അവൾ” ഫെമിനിസ്റ്റ് ”ആകുന്നില്ല…
വിഷാദം എന്ന അവസ്ഥ നാല്പതുകളിൽ നിറയ്ക്കാൻ ഹോർമോൺ ഒരു ഘടകം ആണ്, അസാധ്യമാണ് ജീവിതമെന്ന വിങ്ങൽ..

എന്നാൽ, ചിലപ്പോഴൊക്കെ ഒന്നും മനസ്സിലാക്കാൻ നിൽക്കാതെ ഒഴുക്കിനൊത്തു യുക്തി ചേർത്ത് വെച്ച് അങ്ങ് നീങ്ങും. അന്നേരത്തെ സമാധാനം എത്ര ആണെന്നോ..! പക്ഷെ ആ ഒരു അവസ്ഥയ്ക്ക് സ്ഥിരത ഇല്ല…നേരം വെളുക്കുമ്പോൾ അല്ലേൽ മറ്റൊരു സന്ധ്യക്കു തുടങ്ങാവുന്ന ദുരവസ്ഥ !

ബന്ധങ്ങളുടെ ഇടയിലെ വിശ്വാസത്തിന്റെ ഇടർച്ച അനുഭവിക്കുന്ന നിമിഷങ്ങളിൽ നഷ്‌ടപ്പെട്ടു പോയ പലതിന്റെയും വില തിരിച്ചറിയാൻ തുടങ്ങുകയും,..
എന്നാൽ ചില നേരങ്ങളിൽ അദൃശ്യമായ ഒരു ശക്തി കൂടെ ഉണ്ടെന്ന ഒരു ബലവും.

മനസ്സെന്ന കടൽ ഇളകി മറിയുകയും ഭ്രാന്തൻ സ്വപ്‌നങ്ങൾ തിരമാലകൾ പോലെ ആഞ്ഞടിക്കുകയും ചെയ്യുമ്പോൾ സാധാരണ ഒരു സ്ത്രീയുടെ മനസ്സായി കൈ പിടിയിൽ ഒതുങ്ങുന്നില്ലല്ലോ എന്ന ആവലാതി..
കഥ തുടരുമ്പോൾ., എത്ര മുഖങ്ങളുണ്ട്. സമപ്രായക്കാർ…

അതിരാവിലെ ഉണർന്നു വീട്ടിലെ സർവ്വ ജോലിയും തീർത്തു ജോലിക്കു പോയി തിരികെ വന്നു കുടുംബിനിയുടെ കുപ്പായം എടുത്തിടുന്നവർ,..
അതിനുള്ള കേറി കഴിഞ്ഞാൽ പിന്നെ ചിന്തകളെ നിയന്ത്രിക്കാൻ സ്വയം അവകാശമില്ല എന്നവർ ആർക്കോ തീറെഴുതി കൊടുത്തിട്ടുണ്ട്..
ഉദ്യോഗത്തിനു പോകാനുള്ള ഓട്ടത്തിൽ
വാ തുറന്നു വെച്ച് ബസ്സിന്റെയോ ട്രെയ്‌നിന്റെയോ ജനാലയ്ക്കു മുഖം ചേർത്ത് മയങ്ങുന്ന അവരെ അസൂയയോടെ നോക്കാറുണ്ട്..
എത്ര സംതൃപ്തി ആ ഉറക്കത്തിൽ ഉണ്ടെന്നോ…

അതെ പോലെ , ജോലിക്കു പോകാതെ വീട്ടിലിരിക്കുന്ന കൂട്ടുകാരികളോട് ആരാധന തോന്നുന്നത് ഉച്ചയുറക്കത്തിന്റെ കഥ കേൾക്കുമ്പോൾ ആണ്…
സീരിയൽ തുടങ്ങുന്നതിനു തൊട്ടു മുൻപ് ജോലി തിടുക്കത്തിൽ ഒതുക്കുന്നവരുടെ കൊതിപ്പിക്കുന്ന നിഷ്കളങ്കത. ദാമ്പത്യ ജീവിതത്തിന്റെ ചേരുവ എന്നത് മ ‘പ്രസിദ്ധീകരണത്തിന്റെ നോവലിൽ നിന്നും കടമെടുക്കാൻ കഴിയുന്നവരുടെ ഒരു ലോകം.
.
ഇതൊക്കെ ആണെങ്കിലും ഇച്ചിരി ഭ്രാന്തും ഒരുപാടു സ്വപ്നങ്ങളും ഉള്ള സ്ത്രീകളെ കൊണ്ട് സമൂഹം നിറയുന്നുണ്ട്. അവർ പറയുന്ന കിറുക്കുകൾ…
സൂര്യനുദിയ്ക്കുന്നത് തങ്ങൾക്കും കൂടി ആണെന്ന് വാദിക്കുന്നവർ. ഒരു പക്ഷെ , അവർക്കെന്നും പിരിമുറുക്കങ്ങൾ ആയിരിക്കും…

അസൂയയായും കുശുമ്പായും സ്വകാര്യതയിൽ ഇടിച്ചു കേറാതെ മാറി നിന്ന് സൗഹൃദം തരുന്ന പെണ്ണുങ്ങൾ അവരാണ്. നിമിഷങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഓരോ സുഹൃത്തുക്കളും, ഗുരു കൂടി ആണ്. പുരുഷൻ ആയാലും സ്ത്രീ ആയാലും സൗഹൃദത്തിന്റെ മാസ്മരികത ഒന്ന് വേറിട്ടത് തന്നെ ചിലപ്പോൾ എല്ലാ പ്രശ്നങ്ങളുടെ മരുന്നും ….!

shortlink

Related Articles

Post Your Comments

Related Articles


Back to top button