ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡോകളില്‍ ഒരാളെ കാണാതായി. സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന രാകേഷ് കുമാറിനെയാണ് കാണാതായത്. സെപ്റ്റംബര്‍ 3നാണ് ഇയാളെ കാണാതായത്.
രാകേഷിനെ കാണാതായതിനെ തുടര്‍ന്നു തുഗ്ലക്ക് പോലീസ് ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇയാളെ കണ്ടെത്താനായില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. എന്നാല്‍ അവധി ആയിട്ടും സെപ്റ്റംബര്‍ ഒന്നിന് രാകേഷ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും അന്ന് ചില സുഹൃത്തുക്കളുമായി രാകേഷ് കൂടിക്കാഴ്ച നടത്തിയതായും പോലീസിനു വിവരങ്ങള്‍ ലഭിച്ചു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ അദ്ദേഹം സോണിയയുടെ വസതിയില്‍നിന്നു പുറത്തു പോയതായും പോലീസ് പറഞ്ഞു.
ദ്വാരകയിലെ ഒരു വാടകവീട്ടിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് ഇയാളുടെ താമസം. സെപ്റ്റംബർ രണ്ടിന് രാകേഷ് വീട്ടിലെത്തിയില്ലെങ്കിലും ഡ്യൂട്ടി നീട്ടി നൽകിക്കാണുമെന്നാണ് കുടുംബാംഗങ്ങൾ ധരിച്ചത്. സെപ്റ്റംബർ മൂന്നിനും രാകേഷ് വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് രാകേഷിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments