ലോകത്തു കിട്ടുന്നതിൽവെച്ചു ഏറ്റവും പോഷകസമൃദ്ധവും ജീവസ്സുറ്റതുമായ ഒരു ഭക്ഷണപദാര്ഥമാണ് നാളികേരം.കേരളീയർക്ക് മാറ്റിനിർത്താൻ കഴിയാത്ത ഒന്നായ നാളികേരത്തിന്റെ യഥാർത്ഥ ഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം. കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയ കൊഴുപ്പും മാംസ്യവും സമൃദ്ധമായി അടങ്ങിയിട്ടുള്ള എണ്ണക്കുരുക്കളുടെ വിഭാഗത്തില്‍പ്പെടുത്തേണ്ടതാണ്.രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും ഹൃദ്രോഗം വരുത്താനും വെളിച്ചെണ്ണ കാരണമാകുന്നു എന്ന് ഭയം പരത്തിയത് വന്‍കിടഎണ്ണക്കമ്പനികളാണ്.
ചെറുപ്രായത്തില്‍ കുഞ്ഞുങ്ങളെ ദേഹത്ത് തേങ്ങാപ്പാല്‍ പുരട്ടി കുളിപ്പിക്കുന്നത് വളരെ നല്ലതാണ്.തലയിൽ തേയ്ക്കാൻ വെളിച്ചെണ്ണയോളം ഗുണമുള്ള മറ്റൊന്നില്ല .മറ്റു ഭക്ഷണസാധനങ്ങള്‍പോലെ തേങ്ങ ഒരിക്കലും ജീര്‍ണിക്കുന്നില്ല. കാണാനും തൊടാനും രുചിക്കാനും ഗന്ധം ആസ്വദിക്കാനും ആരും ഇഷ്ടപ്പെടുന്ന ഫലമാണ് തേങ്ങ.വിളഞ്ഞ തേങ്ങ ഏതാനും ദിവസം പരിചരിച്ചാല്‍ അത് മുളയ്ക്കുന്നതായി കാണാം. അതിനര്‍ഥം ഇത് ജീവനും ആത്മാവും ഉള്ള ഒരു ഫലം ആണെന്നാണ്.തേങ്ങ ഏതു ഭക്ഷണ സാധനത്തോടും ചേര്‍ത്തു കഴിക്കാം. പച്ചക്കറികളുടെകൂടെയും പഴത്തിന്റെകൂടെയും പയറുവര്‍ഗങ്ങളുടെകൂടെയും തേങ്ങ ചേരുമെന്നു മാത്രമല്ല സ്വാദിഷ്ഠവും ദഹനക്ഷമവുമായിരിക്കും. തേങ്ങ പച്ചയായും വേവിച്ചും കറികളായും എങ്ങനെയും കഴിയ്ക്കാം.
പെപ്‌സിയിലും കോളയിലും ഹോര്‍ലിക്‌സിലും എത്രയോ ശുദ്ധപാനീയവും ദാഹശമനിയുമാണ് തേങ്ങയുടെ ആദ്യരൂപമായ കരിക്ക്. കരിക്ക് കുടിച്ചാല്‍ എന്തെന്നില്ലാത്ത ഉന്മേഷം അനുഭവപ്പെടും.തേങ്ങയുടെ ചിരട്ടയോടുകൂടിയ ബ്രൗണ്‍ നിറത്തിലുള്ള നേരിയ തൊലി ഒരിക്കലും കളയരുത്. അതില്‍ ധാരാളം പോഷകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തേങ്ങ അധികം നേരം തിളപ്പിക്കുകയും അരുത്. വാങ്ങിവെക്കാന്‍ നേരത്തു മാത്രമേ തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേര്‍ക്കാവൂ.വളരെ ലളിതമായ വിഭവങ്ങള്‍ വെളിച്ചെണ്ണ ചേര്‍ത്തുമാത്രം ഉണ്ടാക്കാവുന്നതാണ്.
Post Your Comments