ബെംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചുള്ള ആശങ്ക ലോകമെമ്പാടും പരക്കുന്നതിനിടയില്‍ ഐടി മേഖലയിലുള്ളവർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീഷണിയായി മാറുകയാണ്. ഐടി മേഖലയിലേയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തുന്നതോടെ രാജ്യത്ത് ഏഴു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമാകും.
ഇന്ത്യ കൂടാതെ അമേരിക്ക, ലണ്ടന്‍, തുടങ്ങിയ രാജ്യങ്ങളിലെ ഐടി മേഖലയില്‍ നിന്ന് 7.5 ശതമാനം പേര് തൊഴിൽ രഹിതരാവും. ഐടി മേഖലയില്‍ ഓട്ടോമേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യം തൊഴില്‍ വൈദഗ്ധ്യം കുറഞ്ഞ മേഖലയിലുള്ളവര്‍ക്കാണ് തൊഴില്‍ നഷ്ടമാവുക. എന്നാല്‍ മീഡിയം സ്കില്‍ഡ്, ഹൈ സ്കില്‍ഡ് ജോലികളില്‍ രണ്ടു ലക്ഷം തൊഴില്‍ സാധ്യതകളുണ്ടാകും. അമേരിക്കയിലെ എച്ച്എഫ്എസ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ ഐടി മേഖലയിലുള്ളവര്‍ തൊഴില്‍ രഹിതരാകുമെന്ന് കണ്ടെത്തിയത്.
Post Your Comments