Latest NewsNewsInternational

ഉത്തരകൊറിയ യുദ്ധം ഇരന്നു വാങ്ങുന്നു; യുഎസിന്റെ മുന്നറിയിപ്പ്

ന്യൂയോർക്ക്: ഉത്തരകൊറിയയ്ക്ക് എതിരെ സാധ്യമായ ഏറ്റവും കടുത്ത നടപടി സ്വീകരിക്കണമെന്ന് യുഎൻ രക്ഷാസമിതിയിൽ യുഎസിന്റെ ആവശ്യം. യുഎസ് പ്രതിനിധി നിക്കി ഹാലെയാണ് ന്യൂയോർക്കിൽ ചേർന്ന അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ കർശന നടപടി കൂടിയേ തീരൂവെന്ന് വാദിച്ചത്.

ഇനിയും നയതന്ത്രതലത്തിൽ ഉത്തരകൊറിയയെ കൈകാര്യം ചെയ്യാനുള്ള ശ്രമം തുടരുന്നതിൽ അർഥമില്ലെന്ന് നിക്കി ഹാലെ ചൂണ്ടിക്കാട്ടി. പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ സമയം അതിക്രമിച്ചു കഴിഞ്ഞു. യുഎസിന് ഇനിയും കാത്തിരിക്കാൻ സാധ്യമല്ല. യുദ്ധം ഇരന്നുവാങ്ങുകയാണ് ഉത്തരകൊറിയ. യുഎസ് യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ട്. എന്നോർക്കണം. ഉത്തരകൊറിയ എല്ലാ അതിരും ലംഘിച്ചിരിക്കുകയാണ്. ലോക സമാധാനത്തിനു ഭീഷണിയായ ഉത്തരകൊറിയയ്ക്കും കിം ജോങ് ഉന്നിനുമെതിരെ കടുത്ത നടപടി തന്നെ വേണമെന്നും രക്ഷാസമിതിയിൽ നിക്കി ആവശ്യപ്പെട്ടു.

നിക്കി ഹാലെ ഉത്തരകൊറിയയുടെ ആണവ പദ്ധതികളെ പിന്തുണയ്ക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെയും രംഗത്തെത്തി. ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും പുതിയ പരീക്ഷണങ്ങൾക്കു കോപ്പുകൂട്ടുകയാണെന്നും നിക്കി ഹാലെ രക്ഷാസമിതിയിൽ മുന്നറിയിപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button