Latest NewsNewsIndia

ഗുര്‍മീതിനെതിരെ ശിക്ഷ വിധിച്ച ജഡ്ജിയെ വെടിവെച്ച്‌ കൊല്ലാന്‍ ശ്രമം

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെതിരെ ശിക്ഷ വിധിച്ച ജഡ്ജിയെ വെടിവെച്ച്‌ കൊല്ലാന്‍ പദ്ധതി ഉണ്ടായിരുന്നതായി വിവരം. ഗുര്‍മീതിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വളർത്തുമകൾ ഹണിപ്രീതിനോട് ജഡ്‌ജിയെ വെടി വെച്ച് കൊല്ലാൻ അനുമതി തേടിയിരുന്നെന്നാണ് റിപ്പോർട്ട്.

കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ചയുടൻ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിനിടയില്‍ കോടതിവളപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതി പരിസരത്ത് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയെ കൊല്ലാന്‍ നീക്കമുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button