മസ്കറ്റ് ; ഒമാനില്‍ വാഹനാപകടത്തിൽപ്പെട്ട് മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. സലാല ഇന്ത്യന്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി നിവാസി താഹിറിെന്റ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. സലാല ചൗക്കില്‍ ഏറെ വര്‍ഷങ്ങളായി ടെക്സ്റ്റെല്‍ ബിസിനസ് നടത്തിവരുന്ന താഹിറും കുടുംബവും പെരുന്നാള്‍ അവധി പ്രമാണിച്ച് ബുആലിയിലെ സഹോദരിയുടെ വീട്ടിലേക്ക് വരുംവഴി തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ജഅ്ലാന്‍ ബനീബുആലിയില്‍ വെച്ചായിരുന്നു അപകടം.
ബുആലി ആശുപത്രിക്ക് സമീപം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒട്ടകങ്ങളില്‍ ഒന്നിനെ ഇടിച്ച് കാർ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തല്‍ക്ഷണം മരിച്ചു. താഹിറിനും ഭാര്യക്കും മകനും അപകടത്തില്‍ നിസാര പരിക്കേറ്റു.
Post Your Comments