KeralaCinemaMollywoodLatest NewsMovie SongsNewsEntertainment

ദിലീപിനെ കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു

കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ ആലുവ സബ്ജയിലില്‍ എത്തി. ഓണനാളില്‍ ദിലീപിനെ കാണാന്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കൂടുകയാണ്. താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റായ ഗണേഷ് കുമാര്‍ ഉച്ചയ്ക്ക് 12.30 ഒാടെയാണ് ജയിലിലെത്തിയത്. കഴിഞ്ഞ ദിവസം ജയറാം, സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.

അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തില്‍ ഓണക്കോടിയുമായി ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കുന്ന പതിവുണ്ടെന്നും ഈ വര്‍ഷവും അതു തുടരാനാണ് സന്ദര്‍ശനമെന്നും ജയറാം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button