Latest NewsKeralaNews

വിമാനത്താവളത്തില്‍ കസ്റ്റംസിനെ വലച്ച്‌ യാത്രക്കാരൻ സ്വർണം വിഴുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എയർപോർട്ടിലെത്തിയ കസ്റ്റംസിനെ വലച്ച്‌ ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്‍. കസ്റ്റംസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ യാത്രക്കാരൻ സ്വർണം വിഴുങ്ങുകയായിരുന്നു.

വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നുകയും തുടര്‍ന്ന് എക്സ്റേ എടുത്തപ്പോള്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് ലോഹ നിര്‍മ്മിതമായ ഏഴു കഷ്ണങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. തൊണ്ടി മുതല്‍ പുറത്തെത്തിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button