Latest NewsNewsInternational

മൂന്നാം ലോകമഹായുദ്ധം ഉടന്‍: ഉത്തരവാദി കിം ജോങ് ഉന്‍ അല്ല

മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയെന്ന് സ്‌പേസ്എക്‌സ് ടെസ്ല മേധാവി എലോണ്‍ മസ്‌ക്. ലോകം മുഴുവന്‍ തകരുന്ന യുദ്ധത്തിന് ഇനി അധികനാള്‍ ഇല്ലെന്നാണ് പ്രവചനം. ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതാണോ ഇതിനു കാരണം എന്ന സംശയം വേണ്ട. ഇതിന് ഉത്തരവാദി കിം ജോങ് ഉന്‍ അല്ലെന്നാണ് പറയുന്നത്.

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന് നേതൃത്വം നല്‍കുക എന്നും അദ്ദേഹം പ്രവചിക്കുന്നു. ശാസ്ത്രസാങ്കേതിക ലോകത്തെ നിലവിലെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടര്‍ന്നാല്‍ വൈകാതെ തന്നെ അത് ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്.

ലോകത്തിന് ഭീഷണിയായവരുടെ പട്ടികയില്‍ ഉത്തരകൊറിയ ഏറെ താഴെയാണ്. കൃത്രിമ ബുദ്ധിയാണ് ഇക്കാര്യത്തില്‍ മുന്നിലെന്നും മസ്‌ക് പറയുന്നു. രാജ്യാന്തര തലത്തില്‍ എഐ മേധാവിത്വം വന്‍ ഭീഷണിയാകും. ഇത് മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കാരണമാകുമെന്നും ഇന്റര്‍നെറ്റ് ഷോര്‍ട്ട് കട്ട് ഉപയോഗിച്ചുള്ള മസ്‌കിന്റെ ട്വീറ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയില്‍ വിജയിക്കുന്നവരായിരിക്കും നാളെ ഈ ലോകം ഭരിക്കുകയെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ യുഎസ്, ചൈന, ഇന്ത്യ രാജ്യങ്ങളാണ് കൃത്രിമബുദ്ധി യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നവര്‍.

 

shortlink

Related Articles

Post Your Comments


Back to top button