തിരുവനന്തപുരം: മലയാളി മനസ്സില്‍ വരച്ച മഹാബലിയുടെ രൂപം മാറ്റാനുറച്ച് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്. തൃക്കാക്കര ക്ഷേത്രത്തില്‍ ദേവസ്വം നിര്‍മ്മിക്കുന്ന മഹാബലി പ്രതിമയ്ക്ക് മുന്നോടിയായാണ് രൂപമാറ്റം സംബന്ധിച്ച സംവാദത്തിനും ദേവസ്വം തുടക്കമിടുന്നത്. ചര്‍ച്ചകള്‍ക്ക് പിന്തുണയുമായി എഴുത്തുകാരും രംഗത്തുവന്നു.
മാവേലി എന്നുകേട്ടാല്‍ കുടവയറുവേണം. കൊമ്ബന്‍മീശയും ഓലക്കുടയും വേണം അല്ലാതെ എന്ത് മാവേലിയെന്നാണ് മലയാളി ചിന്തിക്കുന്നത്. എന്നാല്‍ മലയാളി മനസ്സില്‍കൊണ്ടുനടക്കുന്ന രൂപമല്ല പുരാണങ്ങളിലെ മഹാബലിക്കെന്നാണ് ദേവസ്വവും പറയുന്നത്.ദേവസ്വത്തെ പിന്തുണച്ച് എഴുത്തുകാരും രംഗത്തുണ്ട്. പ്രജകളുടെ ക്ഷേമത്തിനായി സ്വജീവിതം ബലിയര്‍പ്പിച്ച മഹാബലിക്ക് പുരാണങ്ങളില്‍ ലക്ഷണമൊത്ത രൂപമായിരുന്നുവെന്നും ഇന്നത്തെ മഹാബലി രൂപം കോപ്രായമാണെന്നും ഏഴുത്തുകാരന്‍ കെ.എസ് രാധാകൃഷ്ണന്‍ പറയുന്നു.
മാര്‍ത്താണ്ഡവര്‍മ്മ വരച്ച് മഹാബലി പ്രൗഡഗംഭീരനായിരുന്നുവെന്നും ഇന്നത്തെ രൂപമാറ്റം മിമിക്രിക്കാരുണ്ടാക്കിയതാണെന്നും കെ.എസ് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു..
തൃക്കാക്കര ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം നിര്‍മ്മിക്കുന്ന മഹാബലി പ്രതിമയ്ക്ക് ഉത്രാടം തിരുനാള്‍ വരച്ച മഹാബലിയുടെ രൂപമാണ്. അതായത് മലയാളി ഇതുവരെ കൊണ്ടുനടന്ന രൂപമാവില്ല അതെന്ന് ദേവസ്വം വ്യക്തമാക്കുന്നു. ഇതിന് മുന്നോടിയായി തുറന്ന സംവാദത്തിനും ദേവസ്വം ശബരിമലയില്‍ തുടക്കമിടുകയാണ്.
Post Your Comments