Latest NewsNewsIndia

നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്സ് മാഗസിന്‍ എഡിറ്റര്‍

ലണ്ടന്‍നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്സ് മാഗസിന്‍ എഡിറ്റര്‍ സ്റ്റീവ് ഫോബ്സ് . നോട്ടുനിരോധനത്തെ നീതികെട്ടതെന്നും അസന്മാര്‍ഗികമെന്നും വിശേഷിപ്പിച്ച ഫോബ്സ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി 1970 കളില്‍ നടപ്പിലാക്കിയ കൂട്ട വന്ധീകരണത്തോടാണ് നോട്ടു നിരോധനത്തെ ഉപമിച്ചത്.

സ്വന്തം രാജ്യത്തെ ജനങ്ങളടെ വസ്തുക്കളെ മോഷ്ടിക്കുകയാണ് ഈ നിരോധനത്തിലൂടെ ഗവര്‍ണ്മെന്‍റ് ചെയ്തിരിക്കുന്നത്. ജീവനക്കാര്‍ക്ക് ശബളം കൊടുക്കാന്‍ കഴിയാതെ പല ബിസിനസ്സ് കമ്പിനികളും പൂട്ടിയെന്നും നോട്ട് നിരോധനം തീവ്രവാദികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും സ്റ്റീവ് പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ ലോകത്തിന് മുമ്പില്‍ ഒരു മോശം ഉദാഹരണമാണ് ഇന്ത്യകാണിച്ച് കൊടുത്തതെന്നും സ്റ്റീവ് പറയുന്നു.

ഇന്ത്യന്‍ ബ്യൂറോക്രസി അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധി ആര്‍ജിച്ചതാണ്. നോട്ട് നിരോധനത്തിലൂടെ രാജ്യം ഡിജിറ്റലൈസ്ഡ് ആകാന്‍ പോകുന്നു എന്ന വാദത്തെയും സ്റ്റീവ് എതിര്‍ത്തു . ഡിജിറ്റലൈസേഷന്‍ ഒരു സ്വതന്ത്ര കമ്പോളത്തില്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ തനിയെ സംഭവിക്കുമെന്നും അതിന് കുറച്ച് സമയം അനുവദിച്ച് കൊടുത്താല്‍ മാത്രം മതിയെന്നും ഫോബ്സ് വ്യക്തമാക്കുന്നു.

കുതി നല്‍കാന്‍ പലരും മടിക്കുന്നതിന്‍റെ കാരണം നികുതി സംവിധാനങ്ങള്‍ വളരെ സങ്കീര്‍ണ്ണമായതിനാലാണ്. അതിനാല്‍ നികുതി ഘടന ലഘൂകരിക്കണമെന്നും ഇന്ത്യന്‍ രൂപയെ സ്വിസ് ഫ്രാന്‍കിനെ പോലെ ശക്തിപ്പെടുത്തണമെന്ന ഉപദേശവും ഫോബ്സ് നല്‍കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button