Latest NewsNewsInternational

നിറവയറിൽ തേനീച്ചകളെ പൊതിഞ്ഞ് ഒരു ഫോട്ടോഷൂട്ട്; ഈ അമ്മ അങ്ങനൊരു റിസ്ക്കെടുക്കാൻ കാരണം ഇതാണ്

ഗർഭിണിയായ സ്ത്രീയുടെ വയർ കാണാത്ത വിധം തേനീച്ചകൾ പൊതിഞ്ഞ് ഒരു ഫോട്ടോഷൂട്ട്. തേനീച്ച കുത്തി അപകടം സംഭവിക്കാനുള്ള സാധ്യതകളേറെയാണെന്നറിഞ്ഞിട്ടും അവർ ആ റിസ്ക്ക് എടുത്തു. തന്റെ നാലാമത്തെ കുഞ്ഞെങ്കിലും ജീവനോടെ പിറക്കുന്നതു കാണുവാൻ വേണ്ടിയാണ് ആ അമ്മ റിസ്‌ക് എടുത്തത്. ഓഹിയോ സ്വദേശിയായ എമിലി മുള്ളർ എന്ന സ്ത്രീയാണ് 20000 തേനീച്ചകളെ വയറിനുചുറ്റും പൊതിഞ്ഞ് ഫൊട്ടോഷൂട്ട് നടത്തിയത്. ഷൂട്ടിനിടെ രണ്ട് തവണ എമിലിക്ക് കുത്ത് ഏൽക്കുകയും ചെയ്‌തു.

നാട്ടിലെ വിശ്വാസമനുസരിച്ച് തേനീച്ചകൾ മരണത്തിന്റെയും പുനർജന്മത്തിന്റെയും പ്രതീകങ്ങളാണ്. ഭൂതകാലത്തിലെ ദുരന്തങ്ങൾ ഇനിയാവർത്തിക്കാതിരിക്കാനും തന്റെ കുഞ്ഞ് ആരോഗ്യത്തോടെ പിറക്കാനുമാണ് എമിലി ഈ സാഹസത്തിനൊരുങ്ങിയത്. എന്തൊക്കെ അപകടം സംഭവിച്ചാലും തേനീച്ചകളുമൊത്തുള്ള ഫോട്ടോഷൂട്ട് പൂർത്തിയാക്കണമെന്ന് എമിലിക്ക് നിർബന്ധമുണ്ടായിരുന്നു. മൂന്ന് ഗർഭവും അലസിപ്പോയ ഇവർ തന്റെ നാലാമത്തെ കുഞ്ഞിനെ ജീവനോടെ ലഭിക്കാനായി ഈ സാഹസം വിജയകരമായി പൂർത്തിയാക്കുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button