Latest NewsKerala

വിവാഹ സ്ഥലത്ത് തേനീച്ച ആക്രമണം ; വധുവിനും വരനും ഉള്‍പ്പെടെ 39 പേർക്ക് കുത്തേറ്റു

തൃശൂര്‍ : വിവാഹ സ്ഥലത്ത് തേനീച്ച ആക്രമണം. വധുവിനും വരനും ഉള്‍പ്പെടെ 39 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. എളനാട് ഞാറക്കോട് രഞ്ജു (22), പാലക്കാട് വടക്കഞ്ചേരി ആയക്കാട് പാഞ്ഞാംപറമ്പില്‍ ഗിരീഷ് (29) എന്നിവരുടെ വിവാഹത്തിനിടെയായിരുന്നു സംഭവം. എളനാട് തെണ്ടന്‍കാവില്‍ രാവിലെ ഒന്‍പതരയോടെയാണു സംഭവം.

പരുക്കേറ്റവര്‍ പരുത്തിപ്ര കുടുംബാരോഗ്യകേന്ദ്രത്തിലും എളനാട് എന്‍എസ്‌എ ആശുപത്രിയിലും ചികിത്സ തേടി.വധുവിന്റെ അച്ഛന്‍ മണിക്കു ദേഹാസ്വാസ്ഥ്യവും ബോധക്ഷയവും അനുഭവപ്പെട്ടതിനാല്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വിവാഹം നടന്ന ക്ഷേത്ര വളപ്പിലെ ആലിന്റെ കൊമ്പിലായിരുന്നു തേനീച്ചക്കൂട് ഉണ്ടായിരുന്നത്. മൂന്ന് ആഴ്ചയായി കൂട് അവിടെ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ഇന്നലെയാണ് അക്രമകാരികളായത്. പക്ഷികള്‍ കൊത്തിയതാകാം കാരണമെന്നാണു നിഗമനം. താലി കെട്ടിനു ശേഷമാണു തേനീച്ചകള്‍ കൂട്ടത്തോടെ വിവാഹ സംഘത്തെ പൊതിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button