ഷിയാമെൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ദോക് ലാ സംഘർഷത്തിനു ശേഷം മോദിയുടെ ആദ്യ ചൈനാ സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി മോദി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും കരുതുന്നു.
പ്രധാനമന്ത്രി നേരത്തേ ബ്രിക്സ് രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചർച്ചകളും ഗുണപരമായ തീരുമാനങ്ങളും ഉച്ചകോടിയിൽ ഉണ്ടാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് അംഗരാഷ്ട്രങ്ങൾ പരസ്പരവിശ്വാസവും സഹകരണവും വർധിപ്പിക്കണമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അഭിപ്രായപ്പെട്ടു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ ഒൻപതാം ഉച്ചകോടിയാണിത്. കഴിഞ്ഞ ഉച്ചകോടി ഗോവയിലായിരുന്നു. ചൈനീസ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം ഈജിപ്ത്, കെനിയ, തജിക്കിസ്ഥാൻ, മെക്സിക്കോ, തായ്ലൻഡ് എന്നീ രാഷ്ട്രങ്ങളും പങ്കെടുക്കുന്നുണ്ട്.
ചൈനയിലെത്തിയ മോദിയെ ചൈനീസ് വിദേശകാര്യ ഉപമന്ത്രി കോങ് സുവാന്‍യു, ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവൊ സോഹു എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. ജൂലായില്‍ ജര്‍മനിയില്‍ ജി-20 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ മോദിയും ജിന്പിങ്ങും കണ്ടുമുട്ടിയിരുന്നു.
Post Your Comments