Latest NewsNewsIndia

വീട്ടമ്മയെ ‘ചമ്മക് ചലോ’ എന്ന് വിളിച്ച യുവാവിന് ശിക്ഷ

മുംബൈവീട്ടമ്മയെ “ചമ്മക് ചലോ” എന്ന് വിളിച്ച യുവാവിന് ശിക്ഷ. താനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് യുവാവിന് ഒരു രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചത്. 2009 ലാണ് ‘ചമ്മക് ചലോ’ എന്ന് വിളിച്ചതിന് യുവാവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 509 പ്രകാരം കേസെടുത്തത്. ‘ചമ്മക് ചലോ’ എന്ന ഹിന്ദി വാക്കിന് ഇംഗ്ലീഷില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ലെങ്കിലും ഇന്ത്യക്കാര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതിനാണ് ഈ വാക്ക് ഉപയോഗിക്കുന്നതെന്ന് ജഡ്ജ് നിരീക്ഷിച്ചു. അതിനാല്‍ പ്രതിയെ വകുപ്പ് 509 (സ്ത്രീകകളുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന തരത്തില്‍ വാക്കുകളോ, ചേഷ്ടയോ പ്രവൃത്തിയോ നടത്തുക) അനുസരിച്ച് ശിക്ഷിക്കുകയാണെന്നും വിധിന്യായത്തില്‍ പറയുന്നു.

2009 ല്‍, ഒരു ദിവസം രാവിലെ പരാതിക്കാരിയും ഭര്‍ത്താവും പ്രഭാത സാവരി കഴിഞ്ഞു വരുമ്പോഴായിരുന്നു സംഭവം. പ്രതിയും പരാതിക്കാരിയും ഒരേ കെട്ടിടത്തിന്റെ നാലും അഞ്ചും നിലകളിലായിരുന്നു താമസിച്ചിരുന്നത്. ഫ്ലാറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ വീട്ടമ്മയുടെ കാല്‍ തട്ടി പ്രതിയുടെ വാതിലിനു മുന്നിലെ ഡസ്റ്റ് ബിന്‍ മറിഞ്ഞുവീണു. വീട്ടമ്മ മനപൂര്‍വ്വം മറിച്ചിട്ടതാണെന്ന വിശ്വാസത്തില്‍ പ്രതി വീട്ടമ്മയെ ശകാരിച്ചു. ചമ്മക് ചലോ എന്ന വാക്ക് ചേര്‍ത്ത് അസഭ്യം പറയുകയായിരുന്നു.

ഷാരൂഖ്‌ ഖാന്റെ റാ-വണ്‍ എന്ന ചിത്രത്തിലെ ഹിറ്റ്‌ ഗാനത്തില്‍ “ചമ്മക് ചലോ” എന്ന വാക്ക് ഭാഗമാണ്. തന്നെ അധിക്ഷേപിച്ചതായി തോന്നിയ സ്ത്രീ മജിസ്ട്രേറ്റിന് പരാതി നല്‍കിയെങ്കിലും ആദ്യം നിരസിക്കപ്പെട്ടിരുന്നു. മജിസ്ട്രേറ്റിന് പരാതി നല്‍കി നല്‍കുന്നതിന് മുന്‍പ് ഹൗസിംഗ് സൊസൈറ്റിയ്ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അവര്‍ പ്രതിയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button