KeralaLatest NewsNews

നടി ആക്രമിക്കപ്പെട്ട സംഭവം: കാവ്യയുടെ സഹോദരന്‍ കുറ്റസമ്മതം നടത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സഹോദരന്‍ മിഥുന്റെ കുറ്റസമ്മതം. കഴിഞ്ഞദിവസം കാവ്യാമാധവന്റെ സഹോദരന്റെ കല്യാണ വീഡിയോയില്‍ പള്‍സര്‍ സുനി പങ്കെടുത്ത വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന്റെ വീഡിയോ പോലീസിന് ലഭിച്ചെന്നാണ് വിവരമുണ്ടായത്.

സംഭവം ചര്‍ച്ചയായപ്പോള്‍ തന്റെ വിവാഹത്തിന് പള്‍സര്‍ സുനി പങ്കെടുത്തിരുന്നെന്ന് പോലീസിന് മുമ്പാകെ മിഥുന്‍ സമ്മതിച്ചു. ഡ്രൈവറായാണ് സുനി വിവാഹത്തില്‍ പങ്കെടുത്തതെന്നും മിഥുന്‍ മൊഴി നല്‍കി. തുടര്‍അന്വേഷണത്തിന്റെ ഭാഗമായി വിവാഹപാര്‍ട്ടിയുടെ ദൃശ്യങ്ങളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തു.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പോലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പോലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ മാധവേട്ടാാ.. എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button