ചണ്ഡീഗഡ്: സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം പിടികൂടി. ഇതേ സ്ഥലത്തുനിന്ന് നേരത്തെ എ.കെ 47 തോക്കുകളും റൈഫിളുകളും പെട്രോള്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തിരുന്നു. പോലീസ് പിടിച്ചെടുത്ത ആയുധങ്ങളുടെ ചിത്രങ്ങൾ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് 20 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ ദേരാ സച്ചാ സൗദയിൽ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിലാണ് പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മീത് റാം റഹീം സിങ്ങിന് തടവുശിക്ഷ വിധിച്ചത്.
Post Your Comments