Latest NewsYouthMenWomenLife StyleHealth & FitnessSpirituality

ദേഷ്യക്കാരെ കരുതലോടെ എങ്ങനെ നേരിടാം എന്നറിയാം

നമ്മുടെ ഏവരുടെയും കുടുംബത്തിലായിരുന്നാലും സൗഹൃദ വലയത്തിലായിരുന്നാലും ഒരു ദേഷ്യക്കാരനോ ദേഷ്യക്കാരിയോ ഉണ്ടാകാതിരിക്കില്ല. അതിനാൽ നാം ഇവരോടൊക്കെ കരുതലോടെയായിരിക്കും പെരുമാറുക. ഈ അമിത ദേഷ്യം കാരണം പലരു ഇവരോട് സംസാരിക്കാൻ തന്നെ മടി കാണിക്കുന്നു. പക്ഷെ ഒരു കാര്യം നമ്മൾ അറിയാതെ പോകുന്നു. ഒരിക്കലും മനപ്പൂർവം അല്ല ഇവർ ദേഷ്യപ്പെടുന്നത് അതിന് പിന്നിൽ ചില ശാസ്ത്രീയമായ കാരണങ്ങൾ കൂടിയുണ്ട്. അതിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

ചിലരിൽ ചെറു പ്രായം മുതലേ അമിത ദേഷ്യം കണ്ടു വരാറുണ്ട്. പ്രധാനമായും ഇവരിലെ ജനിതകഘടനയാണ് ഇതിന് കാരണം. മസ്തിഷ്ക രാസപദാർത്ഥങ്ങളിൽ ദേഷ്യത്തെ നിയന്ത്രിക്കുന്ന സെറോറ്റോണിന്റെ അളവിലെ അസുന്തലനമാണ് അമിത ദേഷ്യത്തിന്റെ കാരണങ്ങളിലൊന്ന്. സെറോറ്റോണിന്റെ ഉത്പാദനത്തിന്റെ ജീനുകൾക്ക് അപാകത സംഭവിക്കുമ്പോളാണ്  അമിതമായ ദേഷ്യ പ്രകൃതത്തിലേക്ക് നയിക്കുന്നത്. അതെ സമയം പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർദ്ധിക്കുമ്പോഴാണ് പുരുഷന്മാരില്‍  ദേഷ്യവും അക്രമവാസനയും കൂടുന്നു. അതിനാലാണ് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ കൂടുതൽ കോപാകുലാരായി കാണപ്പെടുന്നത്. ചില പുരുഷന്മാരിൽ ജൻമനാ ഈ ഹോർമോണിന്റെ അളവ് കൂടുതലായതിനാൽ ഇതും ദേഷ്യ പ്രക്രതത്തിന് മുഖ്യ കാരണമാകുന്നു.

അതുകൊണ്ട് മേൽപറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഉൾക്കൊണ്ട് കോപക്കാരന്മാരോടും കോപകാരികളോടും സ്വയം ക്ഷമിച്ച് നല്ല രീതിയിൽ പെരുമാറി കരുതലോടെ സ്നേഹത്തോടെ ഇവരെ നേരിടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button