ന്യൂഡല്‍ഹി•ഇന്ത്യക്കാര്‍ക്ക് ഇനി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മുന്‍പത്തെക്കാളും കുറഞ്ഞ ചെലവില്‍ പറക്കാം. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനുകളും ചില വിദേശ എയര്‍ലൈനുകളും യൂറോപ്പിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉപകമ്പനിയായ ‘സ്കൂട്ട് എയര്‍ലൈന്‍സ്’ ഇന്ത്യയ്ക്കും യൂറോപ്പിനുമിടയില്‍ സര്‍വീസ് നടത്തുന്നുണ്ട്. വണ്‍വേ ടിക്കറ്റിന് വളരെ കുറഞ്ഞ നിരക്കാണ് ഇവര്‍ ഈടാക്കുന്നത്. ഉദാഹരണത്തിന് മുംബൈ-കോപ്പന്‍ഹേഗന്‍ റൂട്ടില്‍ 12,000 രൂപ മുതല്‍ 13,000 രൂപ വരെയാണ് നിരക്ക്. 20 കിലോഗ്രാം ചെക്ക് ഇന്‍ ബാഗേജും, ഭക്ഷണവും ഉള്‍പ്പടെയാണ് ഈ നിരക്ക്.
യൂറോപ്പിലേക്കുള്ള റൗണ്ട് ട്രിപ്പിന് 26,000 രൂപയോളമേ ആകുകയുള്ളൂവെന്ന് സ്കൂട്ടിന്റെ ഇന്ത്യയിലെ മേധാവി ഭരത് മഹാദേവന്‍ പറഞ്ഞു.
നിലവില്‍, ഇന്ത്യയ്ക്കും യൂറോപ്പിനും ഇടയില്‍ നേരിട്ടുള്ള വിമാനത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് 45,000 രൂപയാണ്.
ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും തങ്ങളുടെ ആദ്യ ദീര്‍ഘദൂര യൂറോപ്യന്‍ സര്‍വീസ് ലണ്ടന്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് ആരംഭിച്ചേക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് ഒരു നല്ലവാര്‍ത്തയാണിത്. നേരത്തെ ജൂലൈയില്‍ ജി.എസ്.ടി നിലവില്‍ വന്നതോടെ ഇക്കോണമി ടിക്കറ്റ് നിരക്ക് കുറഞ്ഞിരുന്നു. നികുതി നേരത്തെയുണ്ടായിരുന്ന 6 ല്‍ നിന്ന് 5% മായി കുറഞ്ഞതോടെയാണിത്. അതേസമയം, ബിസിനസ് ക്ലാസ് ടിക്കറ്റിന്റെ നികുതി 9% ല്‍ നിന്നും 12% ആയി ഉയര്‍ന്നിരുന്നു.
Post Your Comments