ന്യൂഡൽഹി: കേന്ദ്രമന്ത്രിയായി അധികാരമേറ്റ് അൽഫോൻസ് കണ്ണന്താനം.റിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ഐടി, ഇലക്ട്രോണിക്സ് വകുപ്പുകളുമായിരിക്കും അൽഫോൻസ് കണ്ണന്താനം കൈകാര്യം ചെയുക. ധികാരമേറ്റ ശേഷം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സ്ഥാനമൊഴിഞ്ഞ ടൂറിസം മന്ത്രി മഹേഷ് ശർമ, അൽഫോൻസ് കണ്ണന്താനത്തിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതോടൊപ്പം തന്നെ ഗോവയിൽനിന്നു രാജ്യസഭാംഗമായി അൽഫോൻസ് കണ്ണന്താനത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുക്കുമെന്നാണു വിവരം. മുൻ പ്രതിരോധ മന്ത്രിയും ഇപ്പോൾ ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറുടെ ഒഴിവിലായിരിക്കും കണ്ണന്താനത്തിന്റെ രാജ്യസഭാംഗത്വം പരിഗണിക്കുക.
Post Your Comments