ന്യൂഡല്‍ഹി: മലയാളികൾ ബീഫ് കഴിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവിടെ ബീഫ് വിപണനം തുടരുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും അങ്ങനെത്തന്നെയാകുമെന്നും അൽഫോൻസ് കണ്ണന്താനം കൂട്ടിച്ചേർത്തു. ബീഫ് കഴിക്കരുതെന്ന് ബിജെപി കല്‍പ്പിക്കുകയില്ല. ഏതെങ്കിലും സ്ഥലത്തെ ആഹാരശീലം എന്താകണമെന്ന് നിര്‍ബന്ധിക്കുകയില്ല. അത് ജനങ്ങള്‍ തീരുമാനിക്കുംപോലെയാണ്. ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് ഭക്ഷിക്കുന്നതിന് ഒരു വിലക്കുമില്ലെന്നും കേരളത്തിലും ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യന്‍ സമുദായംഗങ്ങള്‍ക്ക് ബിജെപി അധികാരത്തില്‍ വരുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നത് വെറും പ്രചാരണമാണ്. മോദി അധികാരത്തില്‍ എത്തിയാല്‍ ക്രിസ്ത്യാനികളെ കത്തിച്ചുകളയും പള്ളികള്‍ തകര്‍ക്കപ്പെടും എന്നിങ്ങനെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ വെറും കുപ്രചാരണമായിരുന്നുവെന്ന് തെളിഞ്ഞെന്നും അൽഫോൻസ് കണ്ണന്താനം കൂട്ടിച്ചേർത്തു.
Post Your Comments