
തിരുവനന്തപുരം: മൂന്നു വയസുകാരനായ മകന്റെ കവിളുകള്‍ പിതാവ് കടിച്ചുമുറിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ആഴത്തില്‍ പതിഞ്ഞ് മുറിവേറ്റ നിലയില്‍ കുട്ടിയെ എസ്‌എടി ആശുപത്രിയില്‍ എത്തിച്ചത്. മാതാവിനോടൊപ്പമാണ് കുട്ടി ആശുപത്രിയിലെത്തിയത്. എന്നാല്‍ സംഭവിച്ചതിനെക്കുറിച്ച് മാതാവ് ഡോക്ടര്‍മാരോട് വ്യക്തമായി ഒന്നും പറഞ്ഞില്ല.
ഡിസ്‌ചാർജ് ചെയ്തതിന് ശേഷവും ഇവർ ആശുപത്രി പരിസരത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടതോടെ ചിലര്‍ക്ക് സംശയം തോന്നിതുടങ്ങി വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഇവർ കാര്യം വ്യക്തമാക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം അമ്മയെയും മകനെയും ഇവരോടൊപ്പമുണ്ടായിരുന്ന അമ്മൂമ്മയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഭര്‍ത്താവ് കുട്ടിയുടെ കവിളില്‍ സ്നേഹത്തോടെ കടിച്ചതാണെന്നായിരുന്നു മൂന്നു വയസുകാരന്റെ അമ്മ പോലീസിനോട് പറഞ്ഞത്. പിന്നീട് ഇവരെ അത്താണി അഭയകേന്ദ്രത്തിലേക്ക് മാറ്റി. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments