ഇഷാന്ത് ശര്‍മ്മയുടെ 29-ാം പിറന്നാളിന് നിരവധി ആശംസാസന്ദേശങ്ങളാണ് താരത്തെ തേടിയെത്തിയത്. അതില്‍ ഏറ്റവും രസകരം വീരേന്ദര്‍ സെവാഗിന്റെ ആശംസയായിരുന്നു. ഇഷാന്ത് ശർമയെ ബുര്‍ജ് ഖലീഫ എന്ന് വിശേഷിപ്പിച്ച് 1840ലെ വിക്ടോറിയന്‍ കാലത്തെ ഒരു സ്ത്രീയുടെ വിചിത്രഭാവമുള്ള ചിത്രവും പോസ്റ്റ് ചെയ്‌തായിരുന്നു സെവാഗിന്റെ ആശംസ.
ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരായ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്തിനെ ഇഷാന്ത് ശര്‍മ്മ മുഖം ചുളിച്ച് കളിയാക്കിയിരുന്നു. ഇഷാന്തിന്റെ മുഖഭാവത്തോട് യോജിക്കുന്നതാണ് വിക്ടോറിയൻ സ്ത്രീയുടെ മുഖമെന്നും നിന്റെ പരിശീലകയെ കണ്ടെത്തിയെന്നും എപ്പോഴും സന്തോഷമായിരിക്കട്ടെയെന്നും സെവാഗ് ട്വീറ്റ് ചെയുകയുണ്ടായി. സെവാഗിനെക്കൂടാതെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മ എന്നിവരും ഇഷാന്ത് ശര്‍മ്മക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്.
Post Your Comments