ചണ്ഡീഗഡ്: റാം റഹീമിന്റെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത്. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. 2008മുതല്‍ ആശ്രമത്തില്‍ കഴിയുകയായിരുന്ന ശ്രദ്ധയെന്ന പെണ്‍കുട്ടിയെ റാം റഹീമിന്റെ വിധി വന്നതിനുശേഷമാണ് കാണാതാകുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2008മുതല്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് ഹരിയാനയിലെ തിവാലയിലുള്ള ബന്ധുക്കള്‍ അറിയിച്ചു.
റാം റഹീമിനെതിരായ വിധി വന്നതിനുശേഷം ശ്രദ്ധ ആശ്രമം വിട്ടെന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കേന്ദ്രത്തിലെ നടത്തിപ്പുകാരി പറഞ്ഞത്. അടുത്തിടെ ദേര സച്ച സൗദയുടെ ഒരു മാഗസിനില്‍ പെണ്‍കുട്ടിയെക്കുറിച്ച് സൂചനയുണ്ടായിരുന്നു. സിര്‍സയിലെ ആശ്രമത്തില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ബന്ധുക്കളുടെ ആരോപണം.
മുടങ്ങിയ പഠനം പൂര്‍ത്തിയാക്കാന്‍ പെണ്‍കുട്ടി തിരിച്ചുപോയെന്നാണ് വിവരം നല്‍കിയത്. എന്നാല്‍, ശ്രദ്ധയുടെ ഫോണ്‍ നവംറില്‍ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത 29ഓളം പെണ്‍കുട്ടികള്‍ സിര്‍സയിലെ കേന്ദ്രത്തിലുണ്ടായിരുന്നു. ഇവരില്‍ 18പേരെ പിന്നീട് പോലീസ് എത്തി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മറ്റുള്ളവര്‍ ബന്ധുക്കളുടെ അടുത്തേക്ക് തിരിച്ചുപോയെന്നാണ് ആശ്രമത്തിന്റെ വിശദീകരണം. ആശ്രമത്തിന്റെ ഉള്ളില്‍ തങ്ങള്‍ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
Post Your Comments