ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോള്‍ നാല് സഹമന്ത്രിമാര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി നിര്‍മലാ സീതാരാമന്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ടത്.
അശ്വനി കുമാര്‍ ചൗബെ (ബീഹാര്‍), ശിവ്പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മദ്ധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്ഡെ (കര്‍ണാടക), രാജ്കുമാര്‍ സിംഗ് (ബീഹാര്‍), ഹര്‍ദീപ് സിംഗ് പുരി (മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെ സത്യപ്രതിജ്ഞ ചെയ്തത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനവും സ്ഥാനംപിടിച്ചത് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മോദി സര്‍ക്കാരില്‍ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്.
Post Your Comments