മുസല്‍മാന്റെ ഒരു ദിവസം

അതിരാവിലെ കിടക്കയില്‍ നിന്നും ഉണര്‍ന്നാല്‍ ഉടന്‍ “അല്‍ഹംദു ലില്ലാഹി ല്ലധീ അഹയാനീ ബാദ മ അമാതനീ വാ ഇലയ്ഹി ന്നുശൂര്‍” എന്ന് പറയണം. അതോടെ ഒരു മനുഷ്യന്റെ ആ ദിനം തുടങ്ങുകയായി. ഒരു മുസല്‍മാനെ സംബന്ധിച്ചു ആ ദിവസത്തെ തുടക്കം മുതല്‍ ഒടുക്കം വരെയും ചിട്ടയോടെ വേണം മുന്നോട്ട് കൊണ്ടുപോവാന്‍.

ഉറക്കില്‍ പിശാച് മനുഷ്യനെ മൂന്നു കെട്ടുകള്‍ കൊണ്ട് ബന്ധിക്കുമെന്നും അതില്‍ ഒന്നാമത്തെ കെട്ട് “അല്‍ഹംദു ലില്ലാഹി ല്ലധീ അഹയാനീ ബാദ മ അമാതനീ വാ ഇലയ്ഹി ന്നുശൂര്‍” (മരണത്തില്‍ നിന്നും എന്നെ ഉണര്‍ത്തിയ അല്ലാഹുവിന്നാകുന്നു സര്‍വ്വ സ്തുതികളും അവനിലേക്ക്‌ തന്നെ യാകുന്നു എന്റെ മടക്കവും) എന്ന് ചൊല്ലി ഉണരുമ്പോഴും രണ്ടാമത്തേത് “വുളു” (അംഗ ശുദ്ധി വരുത്തുമ്പോഴും). മൂന്നാമത്തേത് “സ്വലാത്ത്” (നിസ്കരിക്കുമ്പോഴും) അഴിയുമെന്നും അല്ലാഹു പഠിപ്പിച്ചു.

പല്ല് തേക്കുമ്പോള്‍: എന്റെ സമുദായത്തിന് ബുധിമുട്ടാവുമായിരുന്നില്ലെങ്കില്‍ എല്ലാ നിസ്കാരത്തിനു മുമ്പും ഞാനവരോട് പല്ല് തേക്കാന്‍ കല്പിക്കുമായിരുന്നു എന്ന് നബി തങ്ങള്‍ പറഞ്ഞത് അതിന്റെ പുണ്യം കൊണ്ടാണല്ലോ സ്വന്തം പല്ല് തെക്കന്‍ കൂലി തരാമെന്ന് പറയുന്ന ദൈവം അല്ലാഹു വല്ലാതെ മറ്റാരാണ്‌. തുടര്‍ന്ന് കുളിക്കുമ്പോഴും ചായ കുടിക്കുമ്പോഴും ഒക്കെ ശ്രദ്ധിക്കാന്‍ ഇസ്ലാമില്‍ പറയുന്നുണ്ട്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍!

Share
Leave a Comment