ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ച ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികള്‍ക്കെതിരെ പോലീസ് നടത്തിയത് ആയിരം റൗണ്ട് വെടി. അന്ന് നടന്ന കലാപത്തില്‍ 32 ഓളം അനുയായികളാണ് കൊല്ലപ്പെട്ടത്.
മണിക്കൂറുകള്‍ക്കുള്ളിലാണ് ഹരിയാന സര്‍ക്കാര്‍ കലാപം അടിച്ചമര്‍ത്തിയത്. ആഗസ്റ്റ് 25ന് നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അക്രമകാരികളെല്ലാം വെടിയേറ്റു തന്നെയാണ് മരിച്ചത്.
മിക്കവര്‍ക്കും തലയ്ക്കോ നെഞ്ചത്തോ വെടിയേറ്റു. പരിക്കേറ്റ 267 പേരില്‍ മിക്കവര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഹരിയാന പോലീസും അര്‍ദ്ധ സൈനികരും ചേര്‍ന്നാണ് വെടിവയ്പ്പ് നടത്തിയത്.
Post Your Comments