കിഴക്കമ്പലം•ജി.എസ്.ടിയും ഓണവും നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയര്‍ത്തിയപ്പോഴും ട്വന്റി20യുടെ ഓണവിപണി കിഴക്കമ്പലത്തുകാര്‍ക്ക് ഒരു അനുഗ്രഹമായി. ഓണത്തിന് ആവശ്യമുള്ള സാധനങ്ങളെല്ലാം മാര്‍ക്കറ്റ് വിലയേക്കാള്‍ 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കിയാണ് ജനകീയകൂട്ടായ്മ മാതൃക കാട്ടിയത്.
കിഴക്കമ്പലത്ത് ട്വന്റി 20 നഗറില്‍ നടന്നുവരുന്ന ഓണവിപണിയില്‍ പച്ചക്കറികളുടേയും പലവ്യഞ്ജനങ്ങളുടേയും വില്പനയ്ക്കു പരിയായി ഉപ്പേരി, ശര്‍ക്കരവരട്ടി എന്നീ പലഹാരങ്ങളുടേയും അടപ്രഥമന്‍, ഗോതമ്പ്, സേമിയ, പരിപ്പ്എന്നീ നാലുതരം പായസങ്ങളുടെയും വിലപന നടന്നുവരുന്നു. സെപറ്റംംബര്‍ 3 വരെ നടന്ന ഓണവിപണിയില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 50 മുതല്‍ 60 ശതമാനം വരെ വിലകുറവിലാണ് പച്ചക്കറികളുടെ വില്പന നടന്നത്. ഇതുവരെ 60 ടണ്‍ പച്ചക്കറികള്‍വിറ്റഴിച്ചു. പുറത്ത് ലിറ്ററിന് 250 രൂപ വിലയുള്ള പായസത്തിന് ഇവിടെ 100 രൂപ മാത്രമായിരുന്നു. 14000 ലിറ്റര്‍ പായസം വിറ്റുകഴിഞ്ഞു. കിലോയ്ക്ക് 150 രൂപ നിരക്കില്‍ 12 ടണ്‍ ചിപ്‌സ് വിറ്റഴിച്ചു. 420 രൂപയാണ് ഒരുകിലോ ചിപ്‌സിന് മാര്‍ക്കറ്റില്‍ വില.
75 രൂപ വിലയുള്ള പച്ച ഏത്തക്കയ്ക്ക് കിഴക്കമ്പലത്തെ വില 33 രൂപ മാത്രം. 80 രൂപയുള്ള വള്ളിപ്പയറിന് 30 രൂപ. 90 രൂപ വിലയുള്ള ചെറിയ ഉള്ളിക്ക് 32 രൂപ. പൊതുമാര്‍ക്കറ്റില്‍ കിലോയ്ക്ക് 60 രൂപയുള്ള ഇഞ്ചിക്ക് 20 രൂപ, ഇങ്ങനെ പോകുന്നു ഇവിടത്തെ വില നിലവാരം.
ജനകീയ കൂട്ടായ്മയായ ട്വന്റി 20 നിലവില്‍വന്നതിന് ശേഷം എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന ഗ്രാമം മാവേലി നാടിന്റെ ലഹരിയിലാണ്.
Post Your Comments