ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മന്ത്രി സ്ഥാനത്തിലൂടെ കേരളവും കേന്ദ്രവും തമ്മില്‍ ബന്ധം സ്ഥാപിക്കാനുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുവാനായി ശ്രമിക്കും. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായി പ്രവര്‍ത്തിക്കും. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. ഏതു വകുപ്പ് കിട്ടിയാലും സന്തോഷമാണെന്നും കണ്ണന്താനം പറഞ്ഞു.
ബിജെപിയുടെ കേരള ഘടകത്തിലെ പലരും വാര്‍ത്തയെക്കുറിച്ച് അറിഞ്ഞ് ആശംസകള്‍ നേര്‍ന്നു. തന്റെ മന്ത്രിസ്ഥാനം കേരള ജനതയ്ക്കു ലഭിച്ച അംഗീകാരമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
Post Your Comments