തിരുവനന്തപുരം: സുരേഷ്ഗോപിയേയോ കുമ്മനത്തേയോ കേരളത്തില്‍നിന്നുള്ള മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീടാണ് ആ നറുക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന് ലഭിച്ചത്. കേന്ദ്രമന്ത്രി പദം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നു.
ഇത് കേരളത്തിനുള്ള അംഗീകാരമാണ്. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായിരിക്കും താനെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിനായി നിരവധി കാര്യങ്ങള്‍ ചെയാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments