Latest NewsIndiaNews

പീഡനശ്രമത്തിൽനിന്നു രക്ഷപ്പെടാൻ യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി

ഹൈദരാബാദ്: യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി. ആന്ധ്രയിലെ വിജയവാഡയിൽ നിന്നുള്ള ഇരുപത്തൊന്നുകാരിയായ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പീഡനശ്രമത്തിൽനിന്നു രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയത്. യുവതി തലയ്ക്കേറ്റ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗമ്യ കേസിനു സമാനമായ സംഭവം വ്യാഴാഴ്ച വൈകിട്ട് എറണാകുളം – ഹസ്രത്ത് നിസാമുദീൻ മില്ലേനിയം എക്സ്പ്രസിലാണ് ഉണ്ടായത്.

യുവതി ചെന്നൈയിലാണ് ജോലി ചെയ്തിരുന്നത്. തന്റെ വിവാഹനിശ്ചയത്തിനായി രണ്ടു സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്കു പോകുകയായിരുന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ രണ്ടു‌ യുവാക്കൾ ചേർന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയും ഒരാൾ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. സഹയാത്രികരൊന്നും യുവതിയുടെ സഹായത്തിനെത്തിയില്ല.

തുടർന്ന് ട്രെയിൻ ആന്ധ്രയിലെ ശിങ്കാരയക്കൊണ്ട സ്റ്റേഷനു സമീപമെത്തിയപ്പോൾ യുവതി പുറത്തേക്കു ചാടുകയായിരുന്നു. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്. ട്രെയിനിനു വേഗം കുറവായിരുന്നതിനാൽ പരുക്കുകൾ ഗുരുതരമല്ല. ട്രെയിൻ വിജയവാഡ സ്റ്റേഷനിൽ എത്തിയപ്പോൾ മൂന്നു യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button