KeralaLatest NewsNews

പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സയിലെ ഗതാഗത കുരുക്കിനു ഭാഗിക പരിഹാരം

തൃ​ശൂ​ർ: തൃ​ശൂ​ര്‍ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ലെ ഗതാഗത കുരുക്കിനു ഭാഗിക പരിഹാരമായി ടോ​ൾ​ക്ക​മ്പ​നി അ​ട​ച്ചു കെ​ട്ടി​യ സ​മാ​ന്ത​ര​പാ​ത തുറന്നു. ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തിലാണ് സ​മാ​ന്ത​ര​പാ​ത തുറന്നത്. ഇതോടെ ചെറിയ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇതിലൂടെ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാനായി സാധിക്കും.

ഈ സ​മാ​ന്ത​ര​പാ​ത ടോ​ൾ​ക്ക​മ്പ​നിയാണ് ഭാ​ഗി​ക​മാ​യി അ​ട​ച്ചു കെ​ട്ടി​യത്. മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്രവേശിക്കാനായി ഇതു വഴി സാധിക്കും. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾക്ക് മാത്രമേ ഈ പാതയിലൂടെ സഞ്ചാരിക്കാൻ സാധിക്കൂ. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 2.6 മീ​റ്റ​ർ ത​ട​സം നീ​ക്കി​യാ​ണ് പാ​ത തു​റ​ന്നു കൊ​ടു​ത്ത​ത്. ഇ​പ്പോ​ൾ കാ​റു​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​കാ​വു​ന്ന നി​ല​യി​ലാ​ണ് പാ​ത.

ടോ​ൾ​ക്ക​മ്പ​നി പാ​ത തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പിച്ചിരുന്നു. പക്ഷേ സ​ർ​ക്കാരിനു അനുകൂലമായ സമീപനമാണ് കോടതി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button