പരീക്ഷയ്ക്ക് കോപ്പിയടി എന്നൊക്കെ പറഞ്ഞാല്‍ ഇതായിരിക്കണം. വട്ടത്തിലിരുന്നാണ് പരീക്ഷയെഴുത്ത്. വിദ്യാര്‍ത്ഥികളുടെ കൂട്ട കോപ്പിയടി നടന്നത് ബിഹാറിലാണ്. കോളേജുകളിലാണ് സംഭവം. വട്ടത്തിലിരുന്ന് കൂട്ടമായി പുസ്തകം നോക്കി പകര്‍ത്തി പരീക്ഷ എഴുതുന്ന ചിത്രങ്ങളും പുറത്തുവന്നു.
ഭോജ്പുര്‍ ജില്ലയിലെ അറാ നഗരത്തിലുള്ള വീര്‍ കന്‍വര്‍ സിങ് സര്‍വകലാശാലയ്ക്കു കീഴിലെ കോളേജുകളിലാണു കൂട്ട കോപ്പിയടി നടന്നത്. വെള്ളിയാഴ്ച നടന്ന ബിരുദ പരീക്ഷയിലാണു നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ കോപ്പിയടിച്ചത്. മഹാരാജ കോളേജ്, പൈഹരിജി മഹാരാജ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ വീര്‍ കന്‍വര്‍ സിങ് കോളേജിന്റെ ക്ലാസ് വരാന്തയില്‍ ഇരുന്ന് പുസ്തകം വച്ചാണു പരീക്ഷ എഴുതിയത്.
ടെക്സ്റ്റ് ബുക്കും നോട്ടുകളും ഗൈഡുകളും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ പരീക്ഷയ്ക്ക് ഇരിക്കുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിട്ടതായും സര്‍വകലാശാല വൈസ് ചാന്‍സലര്‍ സയിദ് മുംതാസുദ്ദീന്‍ പറഞ്ഞു. കോപ്പിയടി കണ്ടെത്തിയ ഫിസിക്‌സ് പേപ്പറിന്റെ പുനഃപരീക്ഷ സെപ്റ്റംബര്‍ 20ന് നടക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
Post Your Comments