തേഞ്ഞിപ്പലം: ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. അവിടെയുള്ള 36 ദ്വീപുകളിലൊന്ന് ഇരുപതുവര്‍ഷംമുമ്പ് പൂര്‍ണമായും കടലില്‍ മുങ്ങിയതായി ഗവേഷണറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആളുകളുടെ വാസമില്ലാത്ത ദ്വീപുകളില്‍ ഉള്‍പ്പെട്ട പര്‍ളി-ഒന്ന് ആണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുങ്ങിപ്പോയത്. എന്നാല്‍ സര്‍ക്കാറിന്റെ ഔദ്യോഗികരേഖകളില്‍ ഇപ്പോഴും പര്‍ളി-ഒന്ന് ദ്വീപായി നിലനില്‍ക്കുന്നു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പരിസ്ഥിതിശാസ്ത്രത്തില്‍ പി.എച്ച്.ഡി. നേടിയ ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശി ആര്‍.എം. ഹിദായത്തുള്ളയാണ് ശാസ്ത്രീയമായി ഈ കാര്യം പഠിച്ചത്. ജനവാസമുള്ള പത്ത് ദ്വീപുകള്‍, ജനവാസമില്ലാത്ത 17 ദ്വീപുകള്‍, മൂന്ന് പവിഴ ദ്വീപുകള്‍, ആറു മണല്‍ത്തിട്ടകള്‍ എന്നിവയടക്കം 36 ദ്വീപുകളാണ് മുഴുവനായി ലക്ഷദ്വീപിലുള്ളത്. പര്‍ളി ഒന്നിന്റെ വിസ്തീര്‍ണം ഇരുപതിനായിരം ചതുരശ്രമീറ്ററായിരുന്നു. എന്നാല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ രേഖകളില്‍ ഇപ്പോഴും പര്‍ളി-ഒന്ന് ഉണ്ട്. 2009-ല്‍ പുറത്തിറക്കി ഭൂപടത്തിലും ഇതുണ്ട്. 2011 സെപ്റ്റംബര്‍ മുതല്‍ ഒരു വര്‍ഷത്തോളമാണ് ദ്വീപുകളില്‍ പഠനം നടത്തിയത്.
Post Your Comments