കാന്‍സാസ്: ക്ലാസിലെ കുട്ടികളെല്ലാം തോക്കുമായി നില്‍ക്കുമ്പോള്‍ പഠിപ്പിക്കാന്‍ വരുന്ന അധ്യാപകര്‍ എന്ത് ചെയ്യും. അമേരിക്കയിലെ കാന്‍സാസിലാണ് ഈ സംഭവം. കുട്ടികള്‍ക്ക് ക്ലാസില്‍ തോക്കുമായി വരാം എന്ന നിയമം 30 കോളേജുകളില്‍ കഴിഞ്ഞിടെയാണ് നിലവില്‍ വന്നത്.
ഇതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര മാധ്യമ വിഭാഗം പ്രൊഫസറായ കെവിന്‍ വില്‍മോട്ട് ക്ലാസിെലത്തിയത് ബുള്ളറ്റ് പ്രൂഫ് കോട്ട് ധരിച്ചാണ്. ഞാന്‍ ബുള്ളറ്റ് പ്രൂഫ് ധരിച്ചു ക്ലാസില്‍ എത്തിയത് കൊണ്ടുതന്നെ നിങ്ങളുടെ കയ്യില്‍ തോക്കുണ്ടെന്ന കാര്യം നമുക്കു മറക്കാം എന്നാണു വില്‍മോട്ട് വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും തോക്കേന്തി ക്ലാസില്‍ വരാം എന്ന നിയമം കാന്‍സാസില്‍ അടുത്തിടെയാണ് നിലവില്‍ വന്നത്. അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നിവടങ്ങളില്‍ ഈ നിയമം ഇതിന് മുന്‍പ് കൊണ്ടുവന്നിരുന്നു. അപ്രതീക്ഷിതമായി കോളേജുകള്‍ക്ക് നേരേ അക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് തോക്കു കരുതാനുള്ള അവകാശം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയത്.
Post Your Comments