ബാങ്കോക്ക്: ആളുകളെ ഭീതിയിലാഴ്ത്തിയാണ് സാധാരണ ഗതിയിൽ തെരുവ് നായ്ക്കളുടെ വിഹാരം. തെരുവ് നായ്ക്കളുടെ ആക്രമണം പലയിടങ്ങളിലും വലിയ പ്രശ്നമാണ്. പക്ഷേ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്ന വാർത്തയാണ് ബാങ്കോക്കിൽ നിന്നും വരുന്നത്. ഇനി ബാങ്കോക്ക് നഗരത്തിനു സുരക്ഷ ഒരുക്കി തെരുവ് നായ്ക്കളുടെ സാന്നിധ്യമുണ്ടാകും. ഈ സംരംഭത്തിനു പിന്നിലുള്ളത് തായ്ലന്‍ഡിലെ ഒരു പരസ്യ ഏജന്‍സിയാണ്.
തെരുവിലുള്ള നായ്ക്കളുടെ ശരീരത്തില്‍ ക്യാമറയുള്ള വസ്ത്രം ധരിപ്പിക്കും, തുടര്‍ന്ന് നായ്ക്കള്‍ അപകടകരമായ എന്തെങ്കിലും കണ്ട് കുരച്ചാല്‍ ലൈവ്സ്ട്രീമിംഗ് വീഡിയോയിലൂടെ അത് എന്താണെന്ന് മനസ്സിലാക്കുന്നതിനും, മുന്‍ കരുതല്‍ എടുക്കുന്നതിനും കഴിയും.തെരുവു നായ്ക്കള്‍ രാത്രിയിലും വേണ്ട സുരക്ഷിതത്വം ഇതിലൂടെ ആളുകള്‍ക്ക് നല്‍കുന്നുവെന്ന് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 28കാരനായ പകോണ്‍ക്രിത് ഖണ്‍ഡപ്രാപ് അഭിപ്രായപ്പെടുന്നത്.
നിലവിൽ ഈ സംരഭം പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments